വിമാനത്തിന്റെ എമര്‍ജൻസി വാതിൽ തള്ളിത്തുറന്നു, യുവാവ് അറസ്റ്റിൽ

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ വിമാനം ടാക്സിവേയിലൂടെ നീങ്ങവേ യുവാവ് എമർജൻസി വാതിൽ തള്ളി തുറന്നു. ലാൻഡിങ് പൂര്‍ത്തിയാക്കി എങ്കിലും വിമാനം ടാക്സിവേയിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം.
231 യാത്രക്കാരുമായി ഷാർജയിൽ നിന്നെത്തിയ വിമാനം രാവിലെ ആറുമണിയോടെയാണ് ചെന്നൈയിൽ ഇറങ്ങിയത്. തുടർന്ന് റൺവേയിൽ നിന്ന് ടെർമിനലിലേക്ക് പോകുന്ന ടാക്സിവേയിലൂടെ വിമാനം നീങ്ങുകയായിരുന്നു. അപ്പോഴാണ് പുതുക്കോട്ടൈ സ്വദേശിയായ 34 കാരൻ എമർജൻസി വാതിൽ തുറന്നത്.
ഉടൻ തന്നെ പൈലറ്റ് വിമാനം നിർത്തുകയും അധികൃതരെ അറിയിക്കുകയും ചെയ്തു. സിഐഎസ്എഫ് സേനാംഗങ്ങൾ ബോംബ് ഡിസ്പോസൽ സംഘവുമായി സ്ഥലത്തെത്തി. പൈലറ്റ് ഔദ്യോഗിക പരാതി നൽകി. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിൽ കയറി യുവാവിനെ അറസ്റ്റ് ചെയ്തു.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തുവരികയാണ്. മാനസികാരോഗ്യവും പരിശോധിക്കുന്നതായും അറിയിച്ചു.









0 comments