വിമാനത്താവളങ്ങളിൽ റീലുകളും വ്ലോഗുകളും വേണ്ട; ആജീവനാന്ത യാത്രാ വിലക്കിന് വരെ സാധ്യത

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വിമാനത്താവളങ്ങൾക്കുള്ളിൽ അനുമതിയില്ലാതെ റീലുകളും ട്രാവൽ വ്ലോഗുകളും ചിത്രീകരിക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). നിയമം ലംഘിക്കുന്നവരിൽ നിന്നും കനത്ത പിഴ ഈടാക്കാനും, ഫോണും ക്യാമറയും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുക്കാനും ഉത്തരവുണ്ട്.
യാത്രാ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ വിമാനത്താവളങ്ങളിലെ സുരക്ഷാ മേഖലകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പരസ്യപ്പെടുത്തുന്നത് തടയാനാണ് ഡിജിസിഎ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. കുറ്റം ഗുരുതരമാണെന്ന് കണ്ടെത്തിയാൽ യാത്രക്കാരെ 'നോ-ഫ്ളൈ ലിസ്റ്റിൽ' ഉൾപ്പെടുത്തി ആജീവനാന്ത വിലക്ക് വരെ ഏർപ്പെടുത്താൻ വ്യവസ്ഥയുണ്ട്.
നിയമലംഘനത്തിന്റെ വ്യാപ്തി അനുസരിച്ച് താല്ക്കാലികമായോ അല്ലെങ്കിൽ ആജീവനാന്തമായോ വിമാനയാത്ര നടത്തുന്നതിൽ നിന്നും ഇവരെ വിലക്കിയേക്കാം. വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ, നിരീക്ഷണ ക്യാമറകളുടെ സ്ഥാനം, പ്രവർത്തന ശൈലി എന്നിവ യാദൃശ്ചികമായിപ്പോലും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ അടിയന്തര നടപടി.
യാത്രക്കാരുടെ സുരക്ഷാ പരിശോധന നടക്കുന്ന കേന്ദ്രങ്ങൾ, വിമാനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള കവാടങ്ങൾ, വിമാനത്തിന് അടുത്തേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങൾ, വിമാനങ്ങൾ പാർക്ക് ചെയ്യുന്നതും മറ്റ് സാങ്കേതിക ജോലികൾ നടക്കുന്നതുമായ മേഖലകൾ, വിമാനത്താവളത്തിന്റെ ഉള്ളിലെ മറ്റ് അതീവ സുരക്ഷാ കേന്ദ്രങ്ങൾ തുടങ്ങി വിമാനത്താവളങ്ങളിലെ അതീവ സുരക്ഷാ പ്രാധാന്യമുള്ള കേന്ദ്രങ്ങളിൽ മുൻകൂർ അനുമതിയില്ലാതെ മൊബൈൽ ഫോണോ ക്യാമറയോ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ പാടില്ല










0 comments