ഇനി 25 ദിവസങ്ങൾ
നിലമ്പൂർ ഉൾപ്പെട 4 സംസ്ഥാനങ്ങളിലെ 5 മണ്ഡലങ്ങളിൽ ജൂൺ 19 ന്

ന്യൂഡൽഹി: നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മേയ് 26 ന് പുറത്തിറങ്ങും. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്ത്, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെയും ഉപതെരഞ്ഞെടുപ്പ്.
നിലമ്പൂരിൽ വോട്ടെടുപ്പ് ജൂണ്‍ 19-ന് ആണ്. ജൂണ്‍ 23-ന് തന്നെ ഫലമറിയാം. എം എൽ എ രാജിവെച്ച സാഹചര്യത്തിലാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 25 ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
രണ്ടാം പിണറായി സര്‍ക്കാർ സ്ഥാനമേറ്റതിന് ശേഷമുള്ള അഞ്ചാമത്തെ ഉപതെരഞ്ഞെടുപ്പിനാണ് നിലമ്പൂർ വേദിയാകുക. ഇതുവരെ നടന്ന നാല് ഉപതെരഞ്ഞെടുപ്പിന് യുഡിഎഫും എല്‍ഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോൾ ചേലക്കരയില്‍ ഇടതുപക്ഷം സിറ്റിങ് സീറ്റില്‍ ജയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
2016 മുതൽ എല്‍ഡിഎഫ് ആണ് രണ്ടു തവണയും നിലമ്പൂരിൽ ജനവിധി നേടിയത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പിന് 25 ദിവസങ്ങള്‍ മാത്രമാണുള്ളത്, അതുകൊണ്ടുതന്നെ പാര്‍ട്ടികള്‍ക്ക് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ നടത്തേണ്ടിവരും.









0 comments