ad
Deshabhimani

കുട്ടികളുടെ പാസ്‌പോർട്ട് നിയമത്തിൽ ഭേദ​ഗതിയുമായി വിദേശകാര്യ മന്ത്രാലയം

Passport
വെബ് ഡെസ്ക്

Published on Sep 18, 2026, 07:27 PM | 1 min read

ന്യൂ‍ഡൽഹി : കുട്ടികളുടെ പാസ്‌പോർട്ട് നിയമത്തിൽ ഭേദഗതികളുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. 15 വയസിന് താഴെയുള്ള കുട്ടികൾക്ക് അനുവദിക്കുന്ന പാസ്‌പോർട്ടുകളുടെ കാലാവധി പരമാവധി അഞ്ച് വർഷം വരെയോ അല്ലെങ്കിൽ 18 വയസ് തികയുന്നത് വരെയോ ആയിരുന്നു. എന്നാൽ പുതിയ മാർ​ഗനിർദേശ പ്രകാരം ഏതാണോ ആദ്യം സംഭവിക്കുന്നത് അതായിരിക്കും പാസ്‌പോർട്ടിന്റെ ഔദ്യോഗിക കാലാവധിയായി കണക്കാക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


മുതിർന്ന പൗരന്മാർക്ക് സാധാരണയായി പത്ത് വർഷത്തേക്കാണ് പാസ്‌പോർട്ട് അനുവദിക്കുന്നത്. പതിനഞ്ച് വയസിനും പതിനെട്ട് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പത്ത് വർഷത്തേക്കുള്ള പാസ്‌പോർട്ട് എടുക്കാനോ അല്ലെങ്കിൽ പതിനെട്ട് വയസ് പൂർത്തിയാകുന്നത് വരെയുള്ള പാസ്‌പോർട്ട് എടുക്കാനോ സൗകര്യം നിലവിലുണ്ട്. പത്ത് വർഷത്തെ പാസ്‌പോർട്ട് ആവശ്യമുള്ളവർ അതിനുള്ള ഫീസ് അടച്ചാൽ മതി.


കുട്ടികളുടെ പാസ്‌പോർട്ട് അപേക്ഷയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ പുതിയ പുതിയ ഭേദഗതിയിലൂടെ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ പുതിയ മാർ​ഗനിർദ്ദേശങ്ങൾ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ വഴിയോ ഓൺലൈൻ മുഖേനയോ അപേക്ഷിക്കുന്നവർക്ക് ബാധകമായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home