ad
Deshabhimani

'നിങ്ങളൊക്കെ വിദ്യാർഥികളാണോ?' എബിവിപി എൻഎസ്‌യുഐ പ്രവർത്തകർക്കെതിരെ രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതി

Delhi university.jpg
വെബ് ഡെസ്ക്

Published on Sep 18, 2026, 07:36 PM | 1 min read

ന്യൂഡൽഹി: ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് നടത്തിപ്പിലെ ലംഘനങ്ങളിൽ എബിവിപി എൻഎസ്‌യുഐ പ്രവർത്തകർക്കെതിരെ രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതി. ഡിയുഎസ്യു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അക്രമവും മറ്റ് നിയമലംഘനങ്ങളും ആരോപിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.


ഇവർ കാറുകളുടെ ബോണറ്റിലും മറ്റും കയറി നിൽക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇവരുടെ അക്രമങ്ങൾ വ്യക്തമാണ്. എങ്ങനെയാണു ഇവരെ വിദ്യാർത്ഥികൾക്കായി കാണാനാകുകയെന്നും കോടതി ചോദിച്ചു. ജന്തർ മന്തർ പ്രതിഷേധത്തിനുശേഷം രാജ്യതലസ്ഥാനത്ത് നടക്കുന്ന ആദ്യത്തെ സർവകലാശാല തെരഞ്ഞെടുപ്പാണിത്.


2000 ത്തിലേറെ പൊലീസുകാരുടെയും അർധസൈന്യത്തിന്റെയും സുരക്ഷാവലയത്തിനുള്ളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എസ്എഫ്ഐ ഐസ സഖ്യവും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. സമാധാനപരമായ വോട്ടെടുപ്പും ക്രമസമാധാനവും ഉറപ്പാക്കുന്നതിനായി എല്ലാ കോളെജുകൾക്കും പ്രധാന കേന്ദ്രങ്ങൾക്കും സമീപം സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഡൽഹി പൊലീസ് അറിയിച്ചു.


ഛത്ര മാർഗ്, പ്രോബിൻ റോഡ്, യൂണിവേഴ്സിറ്റി റോഡ് എന്നിവയുൾപ്പെടെയുള്ള പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home