ad
Deshabhimani

വാറൻ ബഫറ്റ് ഹാത്ത്‌വേ ചെയർമാൻ സ്ഥാനം ഒഴിഞ്ഞു; മകൻ ഹോവാർഡ് ചുമതലയേൽക്കും

Warren Buffet.jpg
വെബ് ഡെസ്ക്

Published on Sep 18, 2026, 07:49 PM | 1 min read

നിക്ഷേപ സ്ഥാപനമായ ബെർക്ക്‌ഷെയർ ഹാത്ത്‌വേയുടെ ചെയർമാൻ സ്ഥാനം രാജിവച്ച് വാറൻ ബഫറ്റ്. 56 വർഷമായി ചെയർമാനായി തുടരുന്ന വാറൻ ബഫറ്റിന്റെ മകൻ ഹോവാർഡ് ബഫറ്റ്‌ പുതിയ ചുമതലക്കാരനാകും. 96 കാരനായ ബഫറ്റ് എമെറിറ്റസ് ചെയർമാനായി ചുമതലയേൽക്കും.


ബെർക്ക്‌ഷെയറിന്റെ ഡയറക്ടർ ബോർഡിൽ തുടരുകയും കമ്പനിയുടെ ഉപദേഷ്ടാവായി തുടരുകയും ചെയ്യുമെന്നാണ് വിവരം. ബെർക്ക്‌ഷെയർ ഹാത്ത്‌വേ സ്റ്റോക്കിലൂടെയാണ് വാറൻ ബഫറ്റ് തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും സമ്പാദിച്ചത്, 2026 ജൂലൈ ആയപ്പോഴേക്കും അതിന്റെ മൂല്യം 140 ബില്യൺ ഡോളറിലധികം എത്തി. 66 ബില്യൺ ഡോളർ ഓഹരികൾ അദ്ദേഹം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നൽകിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home