എംഎസ്എമ്മിൽ വീണ്ടും മാസ്; വലതുപക്ഷശക്തികളെ തകർത്തെറിഞ്ഞ് എസ്എഫ്ഐ

കായംകുളം എംഎസ്എം കോളേജിൽ എസ്‌എഫ്‌ഐ നടത്തിയ വിജയാഹ്ലാദ പ്രകടനം
കായംകുളം: എല്ലാ വലതുപക്ഷശക്തികളും ഒരുമിച്ചുനിന്ന് എതിർത്തിട്ടും കായംകുളം എംഎസ്എം കോളേജിൽ വിജയക്കൊടി പാറിച്ച് എസ്എഫ്ഐ. സംഘപരിവരാർ അനുകൂലിയായ വൈസ് ചാൻസിലറും സംസ്ഥാന സർക്കാരും കോളേജ് മാനേജ്‌മെന്റും നടത്തിയ കുപ്രചാരണങ്ങളെയും വലതുപക്ഷ കടന്നാക്രമണങ്ങളെയും പരാജയപ്പെടുത്തിയാണ് എസ്‌എഫ്‌ഐ ഉജ്വല വിജയം നേടിയത്.
എസ്‌എഫ്‌ഐയുടെ ചെയർമാൻ സ്ഥാനാർഥിയെ നിയമവിരുദ്ധമായ പുറത്താക്കിയെങ്കിലും മറ്റ് സീറ്റുകളിൽ മുന്നൂറോളം വോട്ടിനാണ് കെഎസ്‌യു ദയനിയമായി പരാജയപ്പെട്ടത്. തുടർന്ന് കായംകുളം നഗരത്തിൽ വിജയാഹ്ലാദ പ്രകടനവും യോഗവും നടന്നു. സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് സംസാരിച്ചു.
കഴിഞ്ഞ വർഷം വ്യാജ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച കെഎസ്‌യു നേതാവ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പരീക്ഷയിൽ തോറ്റ വിവരം മറച്ചുവച്ചാണ് കെഎസ്‌യു നാമനിർദേശ പത്രിക നൽകിയത്. സൂക്ഷ്‌മ പരിശോധനയിൽ പത്രിക തള്ളിയതിനെ തുടർന്ന് കോൺഗ്രസ് അധ്യാപക സംഘടന പ്രവർത്തകരായ അധ്യാപകന്റെയും വകുപ്പുമേധാവിയുടെയും ഒപ്പ് വാങ്ങി സാക്ഷ്യപത്രം കോടതിയിൽ ഹാജരാക്കിയാണ് 2025ൽ മത്സരിച്ചത്.








0 comments