ക്രിക്കറ്റ് സ്റ്റേഡിയം നനയ്ക്കാൻ കുടിവെള്ളം, പിഴയിട്ട് ഹരിത ട്രിബ്യൂണൽ

ന്യൂഡൽഹി:ക്രിക്കറ്റ് മൈതാനങ്ങളുടെ പരിപാലനത്തിനായി ഭൂഗർഭജലം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഭൂഗർഭജല അതോറിറ്റിക്ക് മറുപടി സമർപ്പിക്കാത്തതിന് രാജ്യത്തുടനീളമുള്ള 12സ്റ്റേഡിയങ്ങൾക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ പിഴ ചുമത്തി.
പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയം പ്രതിമാസം 6,000കിലോ ലിറ്റർ ഭൂഗർഭജലം ഗ്രൗണ്ട് നനയ്ക്കാൻ ഉപയോഗിച്ചതായി കണ്ടെത്തി.മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം ഇവര്‍ പാലിച്ചില്ല.
ക്രിക്കറ്റ് മൈതാനങ്ങൾ പരിപാലിക്കാൻ ഭൂഗർഭജലമോ ശുദ്ധജലമോ ഉപയോഗിക്കുന്നതിനെതിരെയും ഭൂഗർഭജല സംഭരണം, പുറന്തള്ളൽ, പുനഃസ്ഥാപനം എന്നിവയ്ക്കായി മഴവെള്ള സംഭരണ സംവിധാനം ഏര്‍പ്പെടുത്താത് ചൂണ്ടികാണിച്ചും ഹരിത സംഘടനകൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ട്രൈബ്യൂണൽ.പിഴവ് വരുത്തയ സ്റ്റേഡിയം അധികാരികൾക്കെതിരെ സമിതി നിശിത വിമര്‍ശനം ഉയര്‍ത്തി.
ശുദ്ധജല ഉപയോഗം സംബന്ധിച്ച വിശദാംശങ്ങൾ നൽകണമെന്ന ട്രൈബ്യൂണലിന്റെ മുൻ ഉത്തരവ് പോലും ഈ സ്റ്റേഡിയങ്ങളോ അവ നിയന്ത്രിക്കുന്ന ക്രിക്കറ്റ് അസോസിയേഷനുകളോ പാലിച്ചിട്ടില്ലെന്ന് പരാതിക്കാര്‍ ബോധിപ്പിച്ചു.
ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം;ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയം;മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയം;ഹോൾക്കർ സ്റ്റേഡിയം,ഇൻഡോർ;എംസിഎ ക്രിക്കറ്റ് സ്റ്റേഡിയം,ഗഹുഞ്ചെ,പൂനെ;ഗ്രീൻ പാർക്ക് സ്റ്റേഡിയം,കാൺപൂർ;അടൽ ബിഹാരി വാജ്‌പേയ് ഏകാന ക്രിക്കറ്റ് സ്റ്റേഡിയം,ലഖ്‌നൗ;രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയം,ഹൈദരാബാദ്;ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം,ധർമ്മശാല;ബരാബതി സ്റ്റേഡിയം,കട്ടക്ക്;സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം,രാജ്കോട്ട്;ഷഹീദ് വീർ നാരായൺ സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയം,റായ്പൂർ എന്നിവയ്ക്ക് എതിരെയാണ് പിഴയിട്ടത്.
12ക്രിക്കറ്റ് അസോസിയേഷനുകൾക്ക് 5,000രൂപ വീതം പിഴ ചുമത്തുന്നതായി ട്രൈബ്യൂണലിന്റെ ഉത്തരവിൽ പറഞ്ഞു.
വിദർഭ ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള ജാംത,നാഗ്പൂർ;ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെ കീഴിലുള്ള ഈഡൻ ഗാർഡൻസ്,കൊൽക്കത്ത;ചൗധരി ബൻസി ലാൽ ക്രിക്കറ്റ് സ്റ്റേഡിയം,ലാഹ്ലി;കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റീസ് ലിമിറ്റഡ്,കേരളം;ഗുവാഹത്തിയിലെ ബരസ്പാര,എസിഎ സ്റ്റേഡിയം എന്നിവ ഭൂഗർഭജലം ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി.ആറ് ആഴ്ചയ്ക്കുള്ളിൽ ഈ സ്റ്റേഡിയങ്ങളിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു.










0 comments