Deshabhimani

സാങ്കേതിക പിഴവെന്ന് വിശദീകരണം

എസ് ഐ ആറിന് ശേഷവും ഇരട്ട വോട്ടര്‍ ഐഡികൾ സുലഭം; സമ്മതിച്ച് കര്‍ണാടക ചീഫ് ഇലക്ടറൽ ഓഫീസ്

epic
വെബ് ഡെസ്ക്

Published on Nov 08, 2026, 12:30 PM | 1 min read

ബെംഗളൂരു:വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന്റെ പേരു പറഞ്ഞ് നടപ്പാക്കിയ എസ് ഐ ആര്‍ പ്രക്രിയയ്ക്ക് ശേഷവും ഒരാൾക്ക് ഒന്നിൽ അധികം വോട്ടര്‍ ഐഡികൾ വിതരണം ചെയ്തതായുള്ള കണ്ടെത്തൽ ശരിവെച്ച് അധികാരികൾ. കര്‍ണാടകയിലെ മഹാദേവപുര മണ്ഡലത്തിൽ മാത്രം ഇത്തരത്തിൽ 397 ഐഡികൾ നിലവിലുള്ളതായി കണ്ടെത്തിയിരുന്നു. ഇത്രയും പേര്‍ക്കായി 803 ഐഡി കാര്‍ഡുകൾ സൃഷ്ടിക്കപ്പെട്ടു.


'ദി ഹിന്ദു' പുറത്തുവിട്ട റിപ്പോര്‍ടിൽ വിശദീകരണവുമായി കർണാടക ചീഫ് ഇലക്ടറൽ ഓഫീസറുടെ (CEO) ഓഫീസ് രംഗത്തെത്തി. 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്' (SIR) ശേഷം രാജ്യത്ത് ഇത്തരത്തിൽ വ്യാപകമായി വെട്ടിപ്പുകൾ നടക്കുന്നതായി വിവാദം ഉയര്‍ന്നിരുന്നു. ഇവ ഡാറ്റാ പ്രൊസസിങ്ങിലെ സാങ്കേതിക തകരാറുകൾ മൂലം സംഭവിച്ചതാണ് എന്നാണ് ഇപ്പോൾ കര്‍ണാടക സിഇഒ ഓഫീസ് അവകാശപ്പെട്ടിരിക്കുന്നത്.


എന്നാൽ ഒരേ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് (EPIC) നമ്പറുകൾ തന്നെ രണ്ട് വ്യത്യസ്ത മണ്ഡലങ്ങളിലെ പട്ടികയിൽ പ്രത്യക്ഷപ്പെട്ടതിന് വിശദീകരണമില്ല. വിഷയം അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഡിസ്ട്രിക്ട് ഇലക്ഷൻ ഓഫീസർമാർക്കും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്നാണ് അറിയിപ്പ്.


വോട്ടർ പട്ടിക പുതുക്കുന്ന സമയത്ത് സിറ്റിസൺ സർവീസ് പോർട്ടൽ വഴി ചില അപേക്ഷകർ ഒന്നിലധികം പുതിയ അപേക്ഷകൾ (Form 6) സമർപ്പിച്ചിരുന്നു. ഈ അപേക്ഷകൾ വെവ്വേറെ പ്രോസസ്സ് ചെയ്തതിനാലാണ് ഒരേ വ്യക്തിക്ക് ഒന്നിനേക്കാൾ കൂടുതൽ ഇപിഐസി നമ്പറുകൾ അറിയാതെ അനുവദിക്കപ്പെടുകയായിരുന്നു എന്നാണ് ന്യായീകരണം.


കർണാടകയിലെ ബെംഗളൂരു അർബൻ ജില്ലയിലുള്ള മഹാദേവപുരയെ പ്രതിനിധീകരിക്കുന്നത് ബിജെപി എംഎൽഎ മഞ്ചുള അരവിന്ദ് ലിംബാവലി ആണ്. മഹാദേവപുര ഉൾപ്പെടുന്ന ബെംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ പാർലമെന്റ് അംഗം ബിജെപി നേതാവായ പി സി മോഹൻ ആണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home