ഭാര്യയെ സംശയം: പുനയിൽ മൂന്ന് വയസുള്ള മകനെ അച്ഛൻ കഴുത്തറുത്ത് കൊന്നു

മുംബെെ: ഭാര്യയോടുള്ള സംശയത്തിന്റെ പേരിൽ മകനായ മൂന്ന് വയസുകാരനെ ഭർത്താവ് കൊന്നു.കഴുത്തിലെ ഞരമ്പ് മുറിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശത്തിന്റെ പേരിൽ 38 കാരനായ മാധവ് തിക്കെത്തിയാണ് ഭാര്യ സ്വരൂപയെ ക്രൂരമായ കൊല ചെയ്തത്.
ഭാര്യയോടുള്ള വെെരാഗ്യത്തിന് പിഞ്ച് കുഞ്ഞ് ക്രൂരമായ കൊലക്കിരയാവുകയായിരുന്നു. പുനെ ചന്ദ്ര നഗർ പ്രദേശത്താണ് സംഭവം നടന്നത്. ഇയാളെ അടുത്തുള്ള ലോഡ്ജിൽ മദ്യപിച്ച് ലക്കുകെട്ട നിലയിൽ പൊലീസ് കണ്ടെത്തി.
മാധവിന് ഭാര്യയെ സംശയമായിരുന്നു. ഇതിന്റെ പേരിൽ വ്യാഴാഴ്ച ഇവർ തമ്മിൽ തർക്കവും വഴക്കുമുണ്ടായി. തുടർന്ന് കുഞ്ഞുമായി വീടുവിട്ട മാധവ് ബാറിൽ പോയി മദ്യപിച്ച് 2.30 വരെ അവിടെ ഇരുന്നു.തുടർന്ന് സൂപ്പർ മാർക്കറ്റിൽ പോവുകയും ശേഷം ചന്ദ്രനഗറിനടുത്തുള്ള കാട്ടിലേക്ക് പോവുകയുമായിരുന്നു.
ഇതിനിടെ കുഞ്ഞിനെ കാണാതെ പരിഭ്രാന്തിയിലായ ഭാര്യ സ്വരൂപ പൊലീസിൽ വിവരമറിയിച്ചു. സിസിടിവി പരിശോധിച്ച പ്രകാരം വ്യാഴാഴ്ച 2.30 വരെ മാധവിനോടൊപ്പം കണ്ട കുട്ടിയെ പിന്നീട് 5.00 മണിക്ക് നടത്തിയ പരിശോധനയിൽ കാണാതാവുകയായിരുന്നു. ചന്ദ്രനഗർ പ്രദേശത്തെ കാട്ടിൽ പൊലീസ് കുഞ്ഞിനെ കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തി. പൊലീസ് ചോദ്യം ചെയ്യലിൽ മാധവ് കുറ്റം സമ്മതിച്ചു
കഴിഞ്ഞ രാത്രി പൊലീസ് സ്റ്റേഷനിൽ കുഞ്ഞിനെ കാണാനില്ലെന്ന കേസുമായി കുട്ടിയുടെ അമ്മ വന്നിരുന്നു. അന്വേഷണത്തിൽ കുഞ്ഞിന്റെ അച്ഛൻ ലോഡ്ജിൽ മദ്യപിച്ചിരിക്കുന്നതായി അറിഞ്ഞു. അദ്ദേഹത്തെ ഞങ്ങൾ അറസ്റ്റ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊന്നതായി മാധവ് സമ്മതിച്ചു. കുടൂതൽ അന്വേഷണം തുടരുകയാണ്. കൊലപാതക കുറ്റം ചുമത്തിയിരിക്കുകയാണ് - ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു
കുഞ്ഞിന്റെ ശരീരം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.










0 comments