ad
Deshabhimani

print edition മോന്‍ത ഭീഷണി ഒഴിഞ്ഞു; ആന്ധ്രപ്രദേശിൽ കനത്ത നാശം

Montha cyclone.jpg
വെബ് ഡെസ്ക്

Published on Oct 30, 2025, 12:05 AM | 1 min read

അമരാവതി: ആന്ധ്രപ്രദേശിൽ നാശം വിതച്ച് മോൻത ചുഴലിക്കാറ്റ്. രണ്ടുപേര്‍ മരിച്ചു. കനത്തമഴയിലും കാറ്റിലും 1.50 ലക്ഷം ഏക്കർ കൃഷിനാശമുണ്ടായി. വൈദ്യുതിയും ഗതാഗതവും വ്യാപകമായി തടസപ്പെട്ടു. റോഡുകള്‍ വെള്ളത്തിലായി. മരങ്ങള്‍ കടപുഴകി. ചൊവ്വ രാത്രിയോടെ ആന്ധ്രാതീരം കടന്നുപോയ മോൻത തെക്കൻ ഛത്തീസ്ഗഡിലേക്ക് നീങ്ങി ശക്തി കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം. നൂറുകിലോമീറ്ററോളം വേഗത്തിലാണ് കാറ്റുവീശിയത്. തെലങ്കാന, ഒഡിഷ, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ കനത്തമഴ പെയ്തു.


ആന്ധ്രയിൽ 1.80 ലക്ഷം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ചുഴലിക്കാറ്റ് ബാധിത മേഖലകളിൽ മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു ആകാശനിരീക്ഷണം നടത്തി. നെല്ലൂര്‍, പ്രകാശം, ബാപ്തല, പര്‍ച്ചുര്‍ ജില്ലകളിൽ കനത്ത മഴപെയ്തു. 98 വീടുകള്‍ തകര്‍ന്നു.തെലങ്കാന മഹബൂബാബാദിൽ റെയിൽവെ ട്രാക്കിൽ വെള്ളം കയറി റെയിൽ ഗതാഗതം തടസപ്പെട്ടു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home