ad
Deshabhimani

ആന്ധ്രയിൽ നാശം വിതച്ച് 'മോൻതാ'; ഒരാൾ മരിച്ചു, 2 പേർക്ക് പരിക്ക്

Montha cyclone.jpg
വെബ് ഡെസ്ക്

Published on Oct 29, 2025, 06:16 AM | 1 min read

അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോൻതാ ആന്ധ്രാ തീരം തൊട്ടതിനെ തുടർന്ന് വൻ നാശനഷ്ടങ്ങൾ. സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കിയ മോൻതാ ചുഴലിക്കാറ്റിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയോടെയാണ് ചുഴലിക്കാറ്റ് തീരംതൊട്ടത്.


കോനസീമ ജില്ലയിൽ മരം കടപുഴകി വീടിന് മുകളിൽ വീണാണ് ഒരു സ്ത്രീ മരിച്ചത്. ശക്തമായ കാറ്റിൽ തെങ്ങുകൾ കടപുഴകി വീണ് ഒരു കുട്ടിക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.


ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരം ഏകദേശം 7 മണിയോടെയാണ് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടക്ക് സമീപം തീരം തൊട്ടത്. മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും (ചില സമയങ്ങളിൽ 110 കി.മീ വരെ) വകുപ്പ് മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home