ad
Deshabhimani

ഒരു വോട്ടിന്റെ 'വില' ! ഡിഎംകെയുടെ മന്ത്രിയെ ടിവികെ സ്ഥാനാർഥി തോൽപ്പിച്ചത് വെറും ഒരു വോട്ടിന്

tvk dmk

ടിവികെ സ്ഥാനാർഥി ശ്രീനിവാസ സേതുപതി, ഡിഎംകെ സ്ഥാനാർഥി പെരിയകറുപ്പൻ എം കെ സ്റ്റാലിനൊപ്പം | Photo Credit: instagram.com/seenivasa_sethupathy, facebook.com/OfficeOfKRP ‌

വെബ് ഡെസ്ക്

Published on May 05, 2026, 02:30 PM | 1 min read

ചെന്നൈ: ജനാധിപത്യത്തിൽ ഓരോ വോട്ടും എത്രത്തോളം വിലപ്പെട്ടതാണെന്ന് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകുന്നു. ശിവഗംഗ ജില്ലയിലെ തിരുപ്പട്ടൂർ മണ്ഡലത്തിൽ ഡിഎംകെയുടെ നേതാവും സഹകരണ മന്ത്രിയുമായ കെ ആർ പെരിയകറുപ്പന് അപ്രതീക്ഷിത പരാജയം. തമിഴക വെട്രി കഴകം സ്ഥാനാർത്ഥിയോട് വെറും ഒരു വോട്ടിനാണ് മന്ത്രി പരാജയപ്പെട്ടത്.


തിങ്കളാഴ്ച രാവിലെ വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ തിരുപ്പത്തൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. അവസാന റൗണ്ട് വരെ നീണ്ടുനിന്ന ഉദ്വേഗത്തിനൊടുവിൽ ഫലം വന്നപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങൾ അമ്പരന്നു.


ടി വി കെയുടെ ശ്രീനിവാസ സേതുപതി 83,375 വോട്ടുകൾ സ്വന്തമാക്കിയപ്പോൾ ഡി എം കെയുടെ കെ ആർ പെരിയകറുപ്പൻ സ്വന്തമാക്കിയത് 83,374 വോട്ടുകൾ ആണ്. കേവലം ഒരു വോട്ടിന്റെ വ്യത്യാസത്തിൽ മന്ത്രി പരാജയപ്പെടുകയായിരുന്നു.


തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് ഫലം നിർണയിക്കപ്പെട്ടത്. അഞ്ച് തവണ എംഎൽഎയായിരുന്നു പെരിയകറുപ്പൻ.










deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home