ഇ-റിക്ഷ വിളിച്ച് മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്ങിന് മുകളിലെത്തി ; കെട്ടിടത്തിൽ നിന്ന് ചാടി മധ്യവയസ്ക ജീവനൊടുക്കി

ന്യൂഡൽഹി : ഉത്തർപ്രദേശിലെ നോയിഡയിൽ കെട്ടിടത്തിൽ നിന്ന് ചാടി മധ്യവയസ്ക ആത്മഹത്യ ചെയ്തു. നോയിഡയിലെ സെക്ടർ 18 ൽ മൾട്ടി ലെവൽ പാർക്കിങ്ങ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടിയാണ് ജീവനൊടുക്കിയത്.
ശനിയാഴ്ചയാണ് സംഭവം നടന്നത്. സിതു തൽവാർ(50) എന്ന സ്ത്രീയാണ് മരിച്ചത്. ശനിയാഴ്ച ഇ- റിക്ഷ വാടകയ്ക്കെടുത്ത പാർക്കിങ്ങ് കേന്ദ്രത്തിലെത്തി. പിന്നാലെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി. ഇവർ കഴിഞ്ഞ 20 വർഷമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.
വീട്ടിൽ ആരോടും പറയാതെയാണ് പാർക്കിങ്ങ് കേന്ദ്രത്തിലേക്ക് സ്ത്രീയെത്തിയത്. എയർ ഫോഴ്സിലായിരുന്ന സ്ത്രീയുടെ ഭർത്താവ് വിരമിച്ചതിന് ശേഷം ഒരു ബിസിനസ് നടത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.










0 comments