മെഡിക്കല്‍ മാലിന്യം തള്ളല്‍: ലോറികള്‍ വിട്ടുനല്‍കണമെന്ന ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

മദ്രാസ് ഹൈക്കോടതിയുടെ മദുരൈ ബെഞ്ച്
ചെന്നൈ> കേരളത്തില്‍ നിന്നും മെഡിക്കല്‍ മാലിന്യംകൊണ്ടുവന്ന ലോറികള്‍ വിട്ടുനല്‍കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി. മദ്രാസ് ഹൈക്കോടതി മദുരൈ ബെഞ്ചിന്റെതാണ് ഉത്തരവ്.
ആശുപത്രി മാലിന്യങ്ങളുമായി പോയ ലോറികള്‍ തിരുനല്‍വേലി പൊലീസായിരുന്നു കസ്റ്റഡിയിലെടുത്തത്. ' മെഡിക്കല്‍ മാലിന്യം തള്ളുന്നത് ഗുരുതരമായ കുറ്റമാണ്. ഇത്തരം കുറ്റകൃത്യങ്ങളില്‍ പെടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ലേലത്തില്‍ വയ്ക്കുകയും ചെയ്യും. ഇതുപോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവര്‍ക്കുള്ള ശക്ഷയാണിത്'- തമിഴ് ദിനപത്രമായ ഡെയ്‌ലി താന്ധി റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരുനല്‍വേലി, നടക്കല്ലൂര്‍, കൊടഗനല്ലൂര്‍, കൊണ്ടനഗരം എന്നിവിടങ്ങളില്‍ നിന്നും നിരവധി ബാഗുകള്‍ മാലിന്യങ്ങള്‍ നിറച്ച് ഉപേക്ഷിച്ചതായി കണ്ടെടുത്തു. സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധത്തിനാണ് ഇത് കാരണമായത്.
സമരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ല ഭരണകൂടം കാര്യക്ഷമമാകുകയും സിറിഞ്ച്, ആശുപത്രി കുപ്പികള്‍, രക്ത സാമ്പിളുകള്‍ വിവിധ ഡോക്യുമെന്റുകള്‍ എന്നിവ ശേഖരിച്ച് തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍, ക്രെഡന്‍സ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവിടങ്ങളില്‍ നിന്നുമുള്ള മാലിന്യമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.








0 comments