മുംബൈയിൽ വൻ ലഹരിവേട്ട: 47 കോടിയുടെ കൊക്കെയ്നുമായി യുവതി പിടിയിൽ

മുംബൈ: മുംബൈയിൽ വൻ ലഹരിവേട്ട. മുംബൈ വിമാനത്താവളത്തിൽ 47 കോടിയുടെ കൊക്കെയ്നുമായി യുവതി പിടിയിലായി. കൊളംബോയിൽ നിന്ന് എത്തിയ യുവതിയിൽ നിന്നും 4.7 കിലോ കൊക്കെയ്നാണ് ഡിആർഐ പിടികൂടിയത്. കേസിൽ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
യുവതി വിമാനത്താവളത്തിൽ എത്തിയതിന് തൊട്ടുപിന്നാലെ അവരുടെ ബാഗുകൾ പരിശോധിക്കണമെന്ന് ഡിആർഐ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. ഒമ്പത് കോഫീ പാക്കറ്റുകളിലായി സൂക്ഷിച്ച പൊടി പോലെയുള്ള പദാർഥം പരിശോധനയിൽ കണ്ടെത്തി. എൻഡിപിഎസ് ഫീൽഡ് കിറ്റ് ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധനയിൽ അത് കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിച്ചു.
മയക്കുമരുന്ന് സിൻഡിക്കേറ്റിലെ നാല് പേരെ കൂടി ഡിആർഐ അറസ്റ്റ് ചെയ്തു. ഒരാൾ കൊക്കെയ്ൻ വാങ്ങാൻ വിമാനത്താവളത്തിലെത്തിയ ആളാണ്. കള്ളക്കടത്തിനാവശ്യമായ ധനസഹായം, ലോജിസ്റ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട വിതരണ ശൃംഖലയിലെ മറ്റ് മൂന്ന് പേരും പിടിയിലായി. എൻഡിപിഎസ് നിയമപ്രകാരം അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.









0 comments