വിവാഹാഭ്യർഥന നിരസിച്ചു; യുവതിയുടെ കുഞ്ഞിനെ യുവാവ് നിലത്തടിച്ച് കൊലപ്പെടുത്തി

കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന്‍റെ സിസിടിവി ദൃശ്യം
ആഗ്ര : വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ഉത്തർപ്രദേശിൽ യുവതിയുടെ കുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നത്.
അരോവോൺ സ്വദേശിയും അധ്യാപികയുമായ രതി ദേവിയുടെ രണ്ട് വഷിക്കോഹാബാദിയസുകാരനെയാണ് ജിതേന്ദ്ര പതേക്(24) എന്ന യുവാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ആരവ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഭർത്താവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കുറച്ച് കാലമായി രതി ദേവി മകനുമൊപ്പം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. രതിയുടെ ഭർത്താവിന്റെ കസിൻ കൂടിയായ ജിതേന്ദ്ര പതേക് വിവാഹമോചനക്കേസിൽ സഹായിക്കുകയാണെന്ന വ്യാജേന ഇവരോട് അടുപ്പം സ്ഥാപിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വിവാഹമോചനവുമായി ബന്ധപ്പെട്ട് നിയമോപദേശത്തിനായി രതിയും ഇവരുടെ അമ്മയും ഷിക്കോഹാബാദിലെത്തിയിരുന്നു. രതിയുമായി അടുത്ത സൗഹൃദം സ്ഥാപിച്ചിരുന്ന പ്രതി പല തവണ രതിയോട് വിവാഹാഭ്യർഥന നടത്തിയിരുന്നുവെന്നും യുവതി അത് നിരസിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഷിക്കോഹാബാദിലെത്തിയ രതിയെയും അമ്മയെയും പിന്തുടർന്നെത്തിയ പ്രതി വീണ്ടും വിവാഹം കഴിക്കണമെന്ന് അറിയിച്ചു. എന്നാൽ രതി അപ്പോഴും അത് നിരസിക്കുകയായിരുന്നു. തുടർന്ന് ഇയാൾ മകനെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് ആളില്ലാത്തിടത്ത് കൊണ്ടുപോവുകയും തുടർന്ന് നിലത്തടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. എട്ട് തവണ പ്രതി കുട്ടിയെ നിലത്തെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രതിയെ വിവാഹം കഴിക്കുന്നതിന് കുട്ടി തടസമാണെന്ന് കരുതിയാണ് ഇയാൾ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് അറിയിക്കുന്നത്.










0 comments