'കുട്ടികൾക്കെതിരായ ഉള്ളടക്കങ്ങളിൽ ജാഗ്രത തുടരും'; സക്കർബർഗ് മാപ്പ് പറഞ്ഞതായി റിപ്പോര്‍ട്ട്

ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങളും ഡീപ്‌ഫേക്കുകളും വൻതോതിൽ പ്രചരിച്ചതിൽ മെറ്റാ ചെയർമാനും സി ഇ ഒയുമായ മാർക്ക് സക്കർബർഗ് മാപ്പ് പറഞ്ഞതായി റിപ്പോർട്ടുകൾ. പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനത്തിൽ കമ്പനിക്ക് സംഭവിച്ച പിഴവുകളിലും മെറ്റ മാപ്പ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചില പ്രത്യേക തരത്തിലുള്ള ഉള്ളടക്കങ്ങൾക്ക് കൂടുതൽ പ്രചാരം നൽകുന്നതിനായി വലിയ തുക കൈപ്പറ്റിയതായി മെറ്റ സമ്മതിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം മെറ്റയ്ക്ക് രാജ്യത്തെ ഐ ടി നിയമപ്രകാരമുള്ള 'സേഫ് ഹാർബർ' പരിരക്ഷ ലഭിക്കില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങൾ ഏതൊക്കെ ഉപയോക്താക്കൾക്ക് ലഭിക്കണമെന്ന് മെറ്റയുടെ അൽഗോരിതം സ്വയം തെരഞ്ഞെടുത്ത് നൽകുകയാണ് ചെയ്യുന്നത്.
അതിനാൽ ഐ.ടി നിയമത്തിലെ 'ഇന്റർമീഡിയറി' എന്ന നിർവചനത്തിന് മെറ്റ യോഗ്യമല്ലെന്ന് കേന്ദ്രം അറിയിച്ചു. ഇന്റർമീഡിയറി പദവിയില്ലാത്തതിനാൽ ഐ ടി ആക്ട് നൽകുന്ന 'സേഫ് ഹാർബർ' ആനുകൂല്യം മെറ്റയ്ക്ക് ബാധകമല്ല. ഉപയോക്താക്കൾ പങ്കുവെക്കുന്ന ഉള്ളടക്കങ്ങളുടെ നിയമപരമായ ഉത്തരവാദിത്തത്തിൽ നിന്ന് കമ്പനിക്ക് ഇനി ഒഴിഞ്ഞുമാറാനാകില്ല.








0 comments