വിദ്യാര്‍ഥികൾക്ക് നേരെ ഭരണകൂടത്തിന്റെ ശക്തിപ്രകടനം വേണ്ട, അത് കൂടുതൽ അക്രമങ്ങൾ വിളിച്ചുവരുത്തും - സുപ്രീം കോടതി

ന്യൂഡൽഹി: ഭരണകൂടത്തിന്റെ ശക്തിപ്രകടനം വിദ്യാർഥികൾ ഉൾപ്പെടുന്ന യുവജന സമൂഹത്തിന് മേൽ പ്രയോഗിച്ചാൽ അത് ഭാവിയിൽ കൂടുതൽ ആക്രമണങ്ങൾ വിളിച്ചുവരുത്താനാവും കാരണമാവുകയെന്ന് സുപ്രീം കോടതി. പ്രക്ഷോഭങ്ങളെ കൈകാര്യം ചെയ്യുമ്പോൾ ക്രമസമാധാന പാലന ഏജൻസികൾ സ്വയം കരുതണം. വിദ്യാര്‍ഥികളോട് ആക്രമണോത്സുകമായ സമീപനം സ്വീകരിക്കാതെ സ്വയം സൂക്ഷിക്കണമെന്നും കോടതി മുന്നറിയിപ്പ് നൽകി.
"സർവ്വശക്തമായ ഭരണകൂടത്തിന്റെ" നിലപാടുമായി അമിത ബലപ്രയോഗം നടത്തുന്നത് സ്ഥിതിഗതികൾ വഷളാക്കാനും കൂടുതൽ അക്രമങ്ങളിലേക്ക് നയിക്കാനും മാത്രമേ ഉപകരിക്കൂ എന്ന് കോടതി ഓര്‍മ്മപ്പെടുത്തി.
ഡൽഹിയിൽ ജൂലൈ 20-ന് നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ സംഘാടകര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതിയുടെ കടുത്ത ഓര്‍മ്മപ്പെടുത്തൽ.
തലസ്ഥാനത്തുണ്ടായ സമീപകാല വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട മറ്റു കേസുകൾക്കൊപ്പം ഈ ഹർജിയും കോടതി ടാഗ് ചെയ്തു. കേസുകൾ ഒരുമിച്ച് കേൾക്കാൻ തീരുമാനിച്ചതായി അറിയിച്ചു.
കോടതി പറഞ്ഞത്
"ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരത്തിലുള്ള സമാധാനപരമായ മാർച്ചുകൾ നടക്കുമ്പോൾ സുരക്ഷാ സേനകൾ പരമാവധി സംയമനം പാലിക്കണം, കാര്യങ്ങൾ അക്രമാസക്തമായി മാറാതിരിക്കാൻ യുവാക്കളോട് ഇടപെടുമ്പോൾ അധികാരികൾ എപ്പോഴും അതീവ ജാഗ്രത പുലർത്തണം. പ്രതിഷേധക്കാർക്കിടയിലെ ചില "വഴിതെറ്റിയ വ്യക്തികൾ" കല്ലേറ് നടത്തിയാൽ പോലും അവരെ ആക്രമിക്കുന്നതിന് പകരം അവരോട് സംസാരിക്കാനും പ്രക്ഷോഭത്തിന്റെ കാരണം മനസ്സിലാക്കാനുമാണ് മുൻഗണന നൽകേണ്ടത്'' എന്നും എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഓര്‍മ്മപ്പെടുത്തി
"വ്യാകുലതകളോട് അക്രമത്തിലൂടെ പ്രതികരിക്കുന്നത് സാഹചര്യം വഷളാക്കുകയേയുള്ളൂ. സമാധാനമുണ്ടാക്കാനുള്ള ഏറ്റവും വലിയ ശക്തി കേൾക്കുക എന്നതാണ്; അവർ എന്താണ് പറയുന്നതെന്നും എന്തിനാണ് സമരം ചെയ്യുന്നതെന്നും കേൾക്കാൻ തയ്യാറാകണം." — ചീഫ് ജസ്റ്റിസ്
യുവ പ്രതിഷേധക്കാർക്ക് കഠിനമായ ശിക്ഷാ നടപടികളേക്കാൾ ആവശ്യമുള്ളത് കൃത്യമായ വഴികാട്ടലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാവശ്യമായ ആക്രോശങ്ങൾ സംഘർഷം വർധിപ്പിക്കയും അത് കൂടുതൽ അക്രമങ്ങളിലേക്ക് കലാശിക്കുകയും ചെയ്യും. ഭരണകൂടത്തിന്റെ ശക്തി തെളിയിക്കാനുള്ള ശ്രമങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്നും കോടതി ഓർമ്മിപ്പിച്ചു.
സംഘപരിവാര്‍ സംഘടനകളുമായി ബന്ധപ്പെട്ടവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. സമരത്തിനിടയിൽ അസഭ്യമായ ഭാഷ ഉപയോഗിച്ച യുവാക്കൾക്ക് ഏഴു ദിവസത്തെ സാമൂഹിക സേവനം നിർബന്ധമാക്കണമെന്നും സംഘാടകർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.








0 comments