3 ഡിആര്‍ജി ജവാന്മാര്‍ കൊല്ലപ്പെട്ടു
print edition ബിജാപുരിൽ 12 മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നു ;

ബിജാപുര്‍
ഛത്തീസ്ഗഡിലെ ബിജാപുരിൽ 12 മാവോയിസ്റ്റുകളെ സുരക്ഷാസേന വെടിവച്ചുകൊന്നു. സൈനിക നടപടിക്കിടെ സംസ്ഥാന പൊലീസിന്റെ മാവോയിസ്റ്റ് വിരുദ്ധ സേനയായ ഡിസ്ട്രിക്‌റ്റ് റിസര്‍വ് ഗാര്‍ഡിന്റെ (ഡിആര്‍ജി) മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു.
ബുധനാഴ്‌ച ദന്തേവാഡയോട് ചേര്‍ന്ന വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഡിആര്‍ജി, സ്‍പെഷൽ ടാസ്‍ക് ഫോഴ്സ് എന്നീ വിഭാഗങ്ങളും സിആര്‍പിഎഫിന്റെ കോബ്ര വിഭാഗവുംസംയുക്തമായാണ് മാവോയിസ്റ്റുകള്‍ക്കായി തിരച്ചിൽ നടത്തിയത്. ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടികൂടി. ഈ വര്‍ഷം ഇതുവരെ ഛത്തീസ്ഗഡിൽ 270ലേറെ മാവോയിസ്റ്റുകളെയാണ് വെടിവച്ചുകൊന്നത്.









0 comments