ഭിന്നശേഷി യുവതിക്കു നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

ബംഗളൂരൂ : ഭിന്നശേഷി യുവതിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് പിടിയിൽ. നവംബർ 10 ന് അഡുഗോഡി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയാണ് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചത്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
സംഭവസമയം യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. യുവതിയുടെ അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോൾ യുവതിയെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പ്രതി വീട്ടിൽ തന്നെ ഒളിച്ചിരിക്കുന്നതായും കണ്ടു. ബഹളം വെച്ചതിനെ തുടർന്ന് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ബിഎൻഎസ് സെക്ഷൻ 75 (ലൈംഗിക പീഡനം), 76 (ക്രിമിനൽ ബലപ്രയോഗം), 115 (പരിക്കേൽപ്പിക്കൽ), 333 (വീട്ടിലേക്ക് അതിക്രമിച്ചു കടക്കൽ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പ്രതിയെ അറസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു.









0 comments