15 കാരിക്ക് നിർബന്ധിച്ച് മദ്യം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ചെന്നൈ: 15 കാരിക്ക് നിർബന്ധിച്ച് മദ്യം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വ്യാസർപാടി സ്വദേശിയായ മണികണ്ഠൻ (26) നെയാണ് എംകെബി നഗർ വനിതാ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. വ്യാസർപാടിയിലെ മുത്തശ്ശിയുടെ വീട്ടിൽ താമസിക്കുകയായിരുന്ന പെൺകുട്ടിയെ വെള്ളിയാഴ്ച വൈകിട്ട് ബോധരഹിതയായി കണ്ടിരുന്നു. ഇതിനെത്തുടർന്നുള്ള വൈദ്യപരിശോധനയിൽ കുട്ടി മദ്യപിച്ചതായി മനസിലായി.
കുട്ടിയോട് വിവരം ചോദിച്ചപ്പോഴാണ് സമീപത്തെ വീട്ടിൽ താമസിക്കുന്ന യുവാവ് നിർബന്ധിച്ച് മദ്യം കഴിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്ന് വെളിപ്പെടുത്തിയത്. ഇതോടെ ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. ചോദ്യം ചെയ്യലിൽ പെൺകുട്ടിയുമായി ഒന്നര വർഷമായി സൗഹൃദത്തിൽ ആണെന്നും നിർബന്ധിച്ച് മദ്യം കഴിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നും യുവാവ് മൊഴി നൽകിയിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങളാണ് ഇയാൾക്കുമേൽ ചുമത്തിയിരിക്കുന്നത്.









0 comments