ബംഗളൂരുവിൽ മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു

ബംഗളൂരു: ബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. തിരുവല്ല സ്വദേശി ജസ്റ്റിൻ, റാന്നി സ്വദേശി ഷെറിൻ എന്നിവരാണ് മരിച്ചത്. ചിക്കബന്നാവര സപ്തഗിരി നഴ്സിങ് കോളേജിലെ വിദ്യാർഥികളാണ്. റെയിൽവേ പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം രാമയ്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.









0 comments