ലോക്‌സഭാ തെരഞ്ഞെടുപ്പ്: ബിജെപിയുടെ ഫണ്ട് ഇരട്ടിയായി

ന്യൂഡൽഹി : 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിനം ബിജെപിയുടെ കൈവശമുണ്ടായിരുന്ന ഫണ്ട് 5921.8 കോടി രൂപ. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇത് 10107.2 കോടിയായി. തെരഞ്ഞെടുപ്പ് കാലത്ത് ഫണ്ടിലുണ്ടായ വര്‍ധന 4185.4 കോടി രൂപയാണെന്ന് കോമൺവെൽത്ത് ഹ്യൂമൻറൈറ്റ്‌സ് ഇനീഷ്യേറ്റീവ് പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. അതുകഴിഞ്ഞാൽ ഫണ്ടിൽ മുന്നിലുള്ളത് തെലങ്കാനയിൽ ഭരണം നഷ്ടമായ ബിആർഎസിനാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം 1519.6 കോടിയായിരുന്ന സമ്പാദ്യം. തെരഞ്ഞെടുപ്പിന് ശേഷം 1449.2 കോടിയായി കുറഞ്ഞു. ബിജെഡിയുടെ സമ്പാദ്യം 809.6 കോടിയിൽ നിന്ന് 625.07 കോടിയിലേക്ക് താഴ്‌ന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം 627.9 കോടി ആയിരുന്ന ബിഎസ്‌പിയുടെ ഫണ്ട് തെരഞ്ഞെടുപ്പിന് ശേഷം 587.5 കോടിയായി.









0 comments