എസ്‌എഫ്‌ഐ അഖിലേന്ത്യാ സമ്മേളനം: ലോഗോ ക്ഷണിച്ചു

ന്യൂഡൽഹി: എസ്‌എഫ്‌ഐയുടെ 18-ാമത് അഖിലേന്ത്യാ സമ്മേളനത്തിന്റെ ഔദ്യോഗിക പ്രചാരണത്തിനായുള്ള ലോഗോ ക്ഷണിച്ചു. ജൂൺ 27 മുതൽ 30 വരെ കോഴിക്കോട് ചേരുന്ന അഖിലേന്ത്യാ സമ്മേളനത്തിനായാണ് എസ്‌എഫ്‌ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി ലോഗോ ക്ഷണിച്ചത്. [email protected] എന്ന ഇമെയിൽ വിലാസത്തിൽ ഏപ്രിൽ 20 വരെ ലോഗോ അയക്കാമെന്ന് എസ്‌എഫ്‌ഐ പ്രസിഡന്റ് വി പി സാനുവും ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസും അറിയിച്ചു.









0 comments