ജോലി സമയം 12 മണിക്കൂറാക്കും; കർണാടക സർക്കാരിന്റെ തൊഴിലാളി വിരുദ്ധനയത്തിൽ പ്രതിഷേധിച്ച് കെഐടിയു

photo credit: X
ബംഗളൂരു: ഐടി, ഐടിഇഎസ്, ബിപിഒ മേഖലകളിലെ ജോലി സമയം 10 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി ഉയർത്താനുള്ള നീക്കവുമായി കർണാടക സർക്കാർ. എട്ട് മണിക്കൂർ ജോലിയും 2 മണിക്കൂർ ഓവർ ടൈമും ഉൾപ്പടെ പത്ത് മണിക്കൂർ ആയിരുന്ന ജോലിസമയമാണ് 12 മണിക്കൂറായി ഉയർത്തുന്നത്.
1961ലെ കര്‍ണാടക ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍റ് ആക്ടിൽ ഭേദഗതി കൊണ്ടുവന്നാണ് കർണാടകയിലെ കോൺഗ്രസ് സർക്കാർ ഈ നീക്കത്തിന് മുതിരുന്നത്. സംസ്ഥാന സർക്കാരിന്റെ ഈ നീക്കത്തെ ചെറുക്കാൻ കർണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐടിയു) വിവിധ മേഖലകളിലെ തൊഴിലാളികളോട് ആഹ്വാനം ചെയ്തു. കർണാടക ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് ആക്ടിൽ ഭേദഗതി വരുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ തൊഴിൽ വകുപ്പ് വിളിച്ചുചേർത്ത യോഗത്തിൽ ബുധനാഴ്ച നിരവധി ട്രേഡ് യൂണിയനുകൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
യോഗത്തിൽ പങ്കെടുത്ത കെഐടിയു സർക്കാരിന്റെ ഈ നിർദ്ദേശത്തെ "ആധുനിക കാലത്തെ അടിമത്തം" എന്ന് വിശേഷിപ്പിക്കുകയും ഈ നീക്കത്തിനെ ചെറുക്കാൻ ജീവനക്കാരോട് അഭ്യർഥിക്കുകയും ചെയ്തു. ഓവര്‍ടൈം പരിധി അമ്പതിൽ നിന്ന് മൂന്ന് മാസത്തിനുള്ളില്‍ 144 മണിക്കൂറായി ഉയര്‍ത്താനും ആലോചനയുള്ളതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.








0 comments