ജോൺ വെസ്‍ലി സിപിഐ എം തെലങ്കാന സംസ്ഥാന സെക്രട്ടറി

ഹൈദരാബാദ്: സിപിഐ എം തെലങ്കാന സംസ്ഥാന സെക്രട്ടറിയായി ജോൺ വെസ്‍ലിയെ തെരഞ്ഞെടുത്തു. ഈ മാസം 25 മുതൽ സംഗറെഡ്ഡിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ജോൺ വെസ്‍ലിയെ തെരഞ്ഞെടുത്തത്. നാല് ദിവസം നീണ്ട സമ്മേളനം ഇന്നലെയാണ് സമാപിച്ചത്. മുൻ സെക്രട്ടറി തമ്മിനേനി വീരഭദ്രം പ്രായപരിധിയെ തുടർന്ന് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവായി.
വാനപർത്തി ജില്ലയിലെ അമരചിന്ത സ്വദേശിയായ വെസ്‌ലി കോളേജ് കാലഘട്ടം മുതൽ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമായ നേതാവാണ്. 1996-ൽ സിപിഐ (എം) അംഗമായി. സിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റായിരുന്നു.









0 comments