ജാർഖണ്ഡ് പരീക്ഷാ തട്ടിപ്പ്: സംസ്ഥാനവ്യാപകമായി സിഐഡി റെയ്ഡ്; 7 പേർ അറസ്റ്റിൽ

റാഞ്ചി: ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ , സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എന്നിവ നടത്തിയ മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് സംസ്ഥാനത്തുടനീളം വിവിധ ഇടങ്ങളിൽ റെയ്ഡ് നടത്തി. റെയ്ഡിന് പിന്നാലെ ഏഫ് പേർ അറസ്റ്റിലായി.
ആദിത്യ പാണ്ഡെ, പവൻ കുമാർ സിംഗ്, രവിശങ്കർ കുമാർ, സന്തോഷ് കുമാർ സിംഗ്, സനന്ദ് പ്രകാശ്, ലാലു കുമാർ യാദവ്, സൗരഭ് കുമാർ പാണ്ഡെ എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പ് തെളിയിക്കുന്നതിനായി പിടിച്ചെടുത്ത ഒ എം ആർ കാർബൺ കോപ്പികൾ ഒത്തുനോക്കുന്ന നടപടികളും തെളിവുശേഖരണവും പുരോഗമിക്കുകയാണ്. കേസിൽ ഉൾപ്പെട്ടവർക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് സിഐഡി വ്യക്തമാക്കി.
ഈ കേസിൽ ഇതുവരെ മുൻ ജെ പി എസ് സി ചെയർമാൻ എൽ ഖിയാങ്തെ ഉൾപ്പെടെ 20 പേരെ സിഐഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ നിയമനടപടികൾ ഉണ്ടാകുമെന്നും സിഐഡി ഉദ്യോഗസ്ഥർ അറിയിച്ചു.










0 comments