ad
Deshabhimani

ജപ്പാനിൽ ഭൂചലനം: 7.1 തീവ്രത രേഖപ്പെടുത്തി

Earthquake
വെബ് ഡെസ്ക്

Published on Jul 28, 2026, 01:58 PM | 1 min read

ടോക്കിയോ: ജപ്പാനിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. തെക്കൻ കുമാമോട്ടോയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകിയതായി ജെഎംഎ അറിയിച്ചു. 1 മീറ്റർ ഉയരമുള്ള തിരമാലകളുണ്ടാകാൻ സാധ്യതയുണ്ട്.


ജപ്പാന്റെ തെക്കൻ ക്യുഷു ദ്വീപിലെ കുമാമോട്ടോ, നാഗസാക്കി, കഗോഷിമ, ഫുകുവോക്ക, സാഗ, ഒയിറ്റ, മിയാസാക്കി പ്രദേശങ്ങളിൽ ജാപ്പനീസ് സർക്കാർ അടിയന്തര ഭൂകമ്പ മുന്നറിയിപ്പ് നൽകി. ഭൂചലനത്തെത്തുടർന്ന് അതിവേഗ ഷിങ്കൻസെൻ ട്രെയിനുകൾ ഉൾപ്പെടെയുള്ള സർവീസുകൾ നിർത്തിവച്ചു.


നാശനഷ്ടങ്ങൾ സംബന്ധിച്ചോ ആളപായം സംബന്ധിച്ചോ ഉടനടി റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.


ലോകത്തിലെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. അഞ്ച് മിനിറ്റിലൊരിക്കൽ ഭൂകമ്പം സംഭവിക്കുന്നുവെന്നാണ് കണക്ക്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home