യുഎസിൽ ഇന്ത്യൻ വിദ്യാർഥി വിസ റദ്ദാക്കൽ ; മൗനം തുടര്‍ന്ന് മോദി സർക്കാർ

ന്യൂഡൽഹി : ഇന്ത്യൻ വിദ്യാർഥികളുടെ വിസ കൂട്ടത്തോടെ റദ്ദാക്കുന്ന അമേരിക്കൻ നടപടിയോട് പ്രതികരിക്കാതെ മോദി സർക്കാർ. ഇന്ത്യൻ വിദ്യാർഥികളെ ലക്ഷ്യമാക്കിയുള്ള നടപടിയിൽ നിലപാടെടുക്കാനോ ചർച്ചയ്ക്കോ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.
തിങ്കളാഴ്ച ഇന്ത്യയിലെത്തുന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായുള്ള കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയം ഉന്നയിക്കുമോ എന്നും ഉറപ്പില്ല. ഉഭയകക്ഷി വിഷയങ്ങളിൽ ചർച്ച നടത്തുമെന്നാണ് വിദേശ മന്ത്രാലയം പ്രതികരിച്ചത്.
സർക്കാർ അലംഭാവം തുടരുമ്പോൾ വിദ്യാർഥികൾ നിയമപോരാട്ടം തുടങ്ങി.
Related News
ഹാംഷയറിലെ വിവിധ സർവകലാശാലകളിലെ ഇന്ത്യൻ വിദ്യാർഥികളും ചൈനീസ് വിദ്യാർഥികളും ചേർന്നാണ് യുഎസ് കോടതിയിൽ ഹർജി നൽകിയത്. ഇന്ത്യൻ വിദ്യാർഥിനി ചിൻമയി ദുരൈയും ചൈന, നേപ്പാൾ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളും സ്റ്റുഡന്റ് ഇമിഗ്രേഷൻ സ്റ്റാറ്റസ് പിൻവലിച്ചതിനെതിരെ പരാതി നൽകി. 170 സർവകലാശാലകളിലെ ആയിരത്തിലേറെ വിദ്യാർഥികളുടെ വിസകളാണ് ട്രാഫിക് നിയമം ലംഘിച്ചു തുടങ്ങിയ നിസാര കാരണങ്ങളാൽ റദ്ദാക്കിയത്.









0 comments