ad
Deshabhimani

print edition റെയിൽവേയിൽ 
104.51 കോടിയുടെ 
‘കിടക്കമോഷണം’

Railway.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 14, 2026, 12:00 AM | 1 min read

ന്യൂ‍ഡൽഹി: നാല്‌ വർഷത്തിനിടെ ഇന്ത്യൻ റെയിൽവേയിൽനിന്ന്‌ മോഷണം പോയത്‌ 104.51 കോടിയുടെ സാധനങ്ങൾ. 2022 ജനുവരി മുതൽ 2026 മെയ്‌ വരെ 46.54 ലക്ഷം ടവൽ, 41.13 ലക്ഷം കിടക്കവിരി, 23.59 ലക്ഷം തലയലണ ഉറ, 12.95 ലക്ഷം ബ്ലാങ്കറ്റ്‌, 2.76 ലക്ഷം തലയണ എന്നിവയാണ്‌ നഷ്‌ടമായത്‌.


16 റെയിൽവേ സോണിലെ 54 ഡിവിഷനിൽനിന്നുള്ള കണക്കാണിത്‌. ആകെ 18 സോണും 69 ഡിവിഷനുമാണുള്ളത്‌. മോഷ്‌ടിക്കപ്പെട്ടവയിൽ 67 ശതമാനാവും ബിക്കാനീർ, ജോധ്പുർ, ജയ്‌പുർ, റാഞ്ചി, ഡൽഹി, മുംബൈ, അഹമ്മദാബാദ്, സോൻപുർ, ദാനാപുർ, ബിലാസ്‌പുർ എന്നീ ഡിവിഷനുകളിലാണ്‌.


തിരുച്ചിറപ്പള്ളി, പാലക്കാട്‌ ഡിവിഷനുകളിൽ മോഷണം റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല. ചിലയിടങ്ങളിൽ മോഷണം പോയവയുടെ പണം കോച്ച്‌ അറ്റൻഡർമാരിൽനിന്ന്‌ പ്രതിമാസം 2,000–3,000 രൂപ ഇ‍ൗടാക്കുന്നുണ്ട്‌. തുച്ഛവരുമാനക്കാരായ അറ്റൻഡർമാരെ ഇത്‌ പ്രതിസന്ധിയിലാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home