താലിബാൻ വിദേശമന്ത്രി ഇന്ത്യയില്‍
'മറ്റ് രാജ്യങ്ങളെ നേരിടാന്‍ അഫ്‌ഗാനെ താവളമാക്കാൻ അനുവദിക്കില്ല' ; താലിബാൻ വിദേശമന്ത്രി

ന്യൂഡൽഹി
അഫ്‌ഗാനിസ്ഥാനെ മറ്റേതെങ്കിലും രാജ്യത്തിനെതിരായ നീക്കങ്ങൾക്കുള്ള വേദിയായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് താലിബാൻ വിദേശമന്ത്രി അമീർഖാൻ മുത്താഖി. ഇന്ത്യ സന്ദർശിക്കുന്ന അമീർഖാൻ മുത്താഖി വിദേശമന്ത്രി എസ് ജയ്‌ശങ്കറുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കാബൂളിലെ ഇന്ത്യൻ എംബസി വീണ്ടും തുറക്കുമെന്ന് ജയശങ്കർ അറിയിച്ചു. 2021ൽ താലിബാൻ ഭരണം പിടിച്ചെടുത്തശേഷം അഫ്‌ഗാനിസ്ഥാനിലെ എംബസിയും കോൺസുലേറ്റുകളും ഇന്ത്യ അടച്ചെങ്കിലും 2022ൽത്തന്നെ നയതന്ത്രവിഷയങ്ങൾക്കായി അവിടേക്ക് പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. അധികാരത്തിൽ തിരിച്ചെത്തിയശേഷം ആദ്യമായാണ് താലിബാൻ വിദേശമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. ഒരാഴ്ചത്തെ സന്ദർശനത്തിനായാണ് മുത്താഖി ഇന്ത്യയിലെത്തിയത്.









0 comments