Deshabhimani

അർദ്ധ ബാലിസ്റ്റിക് മിസൈൽ 'പ്രളയ്' വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

Pralay missile.jpg
വെബ് ഡെസ്ക്

Published on Nov 06, 2026, 02:55 PM | 1 min read

ന്യൂഡൽഹി: ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ച അർദ്ധ ബാലിസ്റ്റിക് മിസൈലായ (quasi ballistic missile) 'പ്രളയ് ' ഒറീസ തീരത്ത് വിജയകരമായി പരീക്ഷിച്ചു. സാധാരണ ബാലിസ്റ്റിക് മിസൈലുകളെപ്പോലെ ഇവ ആകാശത്തേക്ക് ഉയർന്ന പാതയിലൂടെ സഞ്ചരിക്കുമെങ്കിലും, പറക്കലിനിടയിൽ ഇതിന്റെ ദിശയും വേഗതയും ഉയരവും മാറ്റാനും ലക്ഷ്യം മാറ്റി ആക്രമിക്കാനും സാധിക്കും.


അതുകൊണ്ടു തന്നെ ശത്രുരാജ്യങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് ഇവയെ തടസ്സപ്പെടുത്തുക ബുദ്ധിമുട്ടാണ്. 150 കിലോമീറ്റർ മുതൽ 500 കിലോമീറ്റർ വരെ ദൂരത്തിലുള്ള ശത്രുലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാൻ ശേഷിയുള്ള മിസൈലാണ്. 500 കിലോഗ്രാം മുതൽ 1000 കിലോഗ്രാം വരെ ഭാരമുള്ള പോർമുനകൾ വഹിക്കാൻ ഇതിന് സാധിക്കും.


ഖര ഇന്ധനം (Solid propellant) ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുക. മൊബൈൽ ലോഞ്ചറുകൾ ഉപയോഗിച്ച് വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്ന് വേഗത്തിൽ തൊടുക്കാൻ സാധിക്കും എന്നതും ഇത്തരം മിസൈലുകളുടെ ഒരു പ്രത്യേകതയാണ്. ഇന്ന് രാവിലെ 11:10-ന് ഒഡീഷ തീരത്തുവെച്ചാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ പരീക്ഷ വിക്ഷേപണം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home