ആയുധ ഇറക്കുമതിയിൽ ഇന്ത്യ രണ്ടാമത്

സ്വന്തം ലേഖിക
Published on Mar 11, 2025, 12:00 AM | 1 min read
ന്യൂഡൽഹി: ലോകത്ത് 2020–-24 കാലയളവിൽ ഏറ്റവും കൂടുതൽ ആയുധ ഇറക്കുമതി നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഉക്രയ്‌നു പിന്നിൽ ഇന്ത്യ രണ്ടാമത്. എന്നാൽ, കയറ്റുമതിയിൽ ആദ്യ 25 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല. സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പട്ടിക പ്രകാരം ആയുധ കയറ്റുമതിയിൽ അമേരിക്കയാണ് മുന്നിൽ.
ആഗോള ഇറക്കുമതിയുടെ 8.3 ശതമാനം ആയുധങ്ങൾ ഇന്ത്യയിലേക്കും 8.8 ശതമാനം യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഉക്രയ്നിലേക്കും എത്തി. ഇന്ത്യ ആയുധങ്ങൾക്കായി അമേരിക്കയെ ആശ്രയിക്കാൻ തുടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേലിൽ നിന്നും ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങളിൽ മുന്നിൽ ഇന്ത്യയും അമേരിക്കയുമാണ്. ആഗോള ആയുധ കയറ്റുമതിയുടെ 40 ശതമാനവും അമേരിക്കയിൽ നിന്നാണ്. ഫ്രാൻസ്, റഷ്യ, ചൈന രാജ്യങ്ങൾ അമേരിക്കയുടെ പിന്നിലുണ്ട്.









0 comments