മനുഷ്യക്കടത്ത്; ഇന്ത്യക്കാരെ സൈബർ തട്ടിപ്പിനിരയാക്കിയ മുൻ നാവിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് രണ്ട് ഇന്ത്യക്കാരെ സൈബർ തട്ടിപ്പിനായി മനുഷ്യക്കടത്ത് നടത്തിയ മുൻ നാവിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ.
തായ്ലൻഡിലേക്കും കംബോഡിയയിലേക്കുമാണ് ഇവരെ കടത്തിയത്. സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി യുവാക്കൾ വെളിപ്പെടുത്തിയതോടെയാണ് തട്ടിപ്പിനെക്കുറിച്ച് അറിയുന്നത്. മുൻ നാവികസേന ഉദ്യോഗസ്ഥൻ നാഗേഷ് കുമാറാണ് ഈ സൈബർ തട്ടിപ്പ് ഗ്യാങ്ങിന്റെ തലവനെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഹിമാചൽ പ്രദേശിൽ നിന്നാണ് നാഗേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് നല്ല ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളാണ് ഇയാൾ യുവാക്കളിൽ നിന്ന് തട്ടിയതെന്നാണ് റിപ്പോർട്ട്.
അവിടെ എത്തിയാലുടൻ തൊഴിലാളികളെ തടവിലാക്കുകയും സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നു. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിരവധി ഇന്ത്യക്കാർ ഇത്തരത്തിൽ തട്ടിപ്പിനിരയായതായി വിവരം ലഭിച്ചു.










0 comments