ഒഡിഷയിൽ 18 ഇടങ്ങളിൽ വൻ സ്വർണനിക്ഷേപം കണ്ടെത്തി

പ്രതീകാത്‌മക ചിത്രം
ഭുവനേശ്വർ: ഒഡിഷയിലെ 18 ഇടങ്ങളിൽ വൻതോതിൽ സ്വർണ നിക്ഷേപം കണ്ടെത്തി. ഖനി മന്ത്രി ബിഭൂതി ഭൂഷൺ ജെനയാണ് ഇക്കാര്യം ഒഡിഷ നിയമസഭയെ അറിയിച്ചത്. നബരംഗ്പുർ, അംഗുൽ, മയൂർഭഞ്ച്, സുന്ദർഗഡ്, കോരാപുട്, ബൗധ് തുടങ്ങിയ മേഖലകളിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും (ജിഎസ്ഐ), സംസ്ഥാന ജിയോളജിക്കൽ വകുപ്പും ചേർന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആദിവാസി ഭൂരിപക്ഷ മേഖലകളിലാണ് സ്വർണനിക്ഷേപം ഏറെയും സ്ഥിരീകരിച്ചത്. കിയോഞ്ജറിൽ നേരത്തേ സ്വർണ, പ്ലാറ്റിനം നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപം കണ്ടെത്തിയ സ്ഥലങ്ങളിലെ ഖനന സാധ്യത ജിഎസ്‌ഐയും ഒഡീഷ മൈനിങ് കോർപറേഷനും വിലയിരുത്തുകയാണ്. അടുത്തിടെ ചൈനയിലും പാകിസ്‌താനിലും വൻ സ്വർണ നിക്ഷേപം കണ്ടെത്തിയിരുന്നു.









0 comments