മുസ്ലിങ്ങളെയും കശ്‍മീരികളെയും വേട്ടയാടരുത് : ഹിമാൻഷി നര്‍വാള്‍

കര്‍ണാൽ :
പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ മുസ്ലിങ്ങളെയും കശ്‍മീരികളെയും വേട്ടയാടരുതെന്ന് അഭ്യര്‍ഥിച്ച് കൊല്ലപ്പെട്ട നാവികസേനാ ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാൻഷി നര്‍വാള്‍. "ആരോടും വിദ്വേഷം പാടില്ല. ചിലര്‍ കശ്‍മീരികള്‍ക്കും മുസ്ലിങ്ങള്‍ക്കുമെതിരെ തിരിയുന്നു. ഞങ്ങള്‍ അത് ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് സമാധാനം മാത്രമാണ് വേണ്ടത്. കുറ്റം ചെയ്‍തവരെ ശിക്ഷിക്കണം.' വിനയ് നര്‍വാളിന്റെ ജന്മവാര്‍ഷികത്തിൽ രക്തദാന ക്യാമ്പിൽ പങ്കെടുത്ത ഹിമാന്‍ഷി മാധ്യമങ്ങളോട് പറഞ്ഞു.









0 comments