ഹിമാൻഷിക്ക് സംഘപരിവാറിന്റെ സൈബർ ആക്രമണം

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷി നർവാളിനെതിരെ സംഘപരിവാറിന്റെ സൈബർ ആക്രമണം. ഭീകരാക്രമണത്തിന്റെ പേരിൽ കശ്‌മീരികളെയും മുസ്ലിങ്ങളെയും വേട്ടയാടരുതെന്ന ഹിമാൻഷിയുടെ അഭ്യർഥനയാണ് സംഘപരിവാർ അനുകൂലികളെ ചൊടിപ്പിച്ചത്. ഹിന്ദുത്വ അനുകൂല അക്കൗണ്ടുകൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപക വിദ്വേഷ പ്രചരണമാണ് നടത്തുന്നത്.
രാഷ്ട്രീയനേട്ടം മുന്നിൽ കണ്ടാണ് ഹിമാൻഷിയുടെ പ്രതികരണമെന്നും കശ്‌മീരിൽ പോയത് അവരുടെ താൽപര്യത്തിനാണ് തുടങ്ങിയ വ്യക്തി അധിക്ഷേപങ്ങളും പ്രചരിപ്പിക്കുന്നു. സമാധാനം ആവശ്യപ്പെട്ട് ഹിമാൻഷി നടത്തിയ പ്രതികരണത്തിൽ പിന്തുണയുമായി ആർമി ഉദ്യോഗസ്ഥരുടെ ഭാര്യമാരുൾപ്പെടെ നിരവധിപേർ രംഗത്തെത്തി. പഹൽഗാമിൽ മധുവിധു ആഘോഷിക്കാനെത്തിയപ്പോഴാണ് ഹിമാൻഷിയുടെ മുന്നിൽവച്ച് ഭീകരര്‍ വിനയ് നർവാളിനെ കൊലപ്പെടുത്തിയത്.









0 comments