ചർച്ചയായി ഇന്ത്യ ഗേറ്റിൽ സംഘടിപ്പിച്ച 'ഐ മിസ് ബ്രീത്തിങ്' ക്യാമ്പയിൻ; ബിജെപി സർക്കാരിനെതിരെ വ്യപക പ്രതിഷേധം

ന്യൂഡൽഹി: വായൂ മലിനീകരണം ലഘൂകരിക്കുന്നതിന് അടിയന്തര സർക്കാർ നടപടിയും കർശന നയങ്ങളും ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യാ ഗേറ്റിൽ സംഘടിപ്പിച്ച സമരത്തിന്റെ മുദ്രാവാക്യം ഏറ്റെടുത്ത സോഷ്യൽ മീഡിയ. കുട്ടികളും വിദ്യാർഥികളും മാതാപിതാക്കളും വിവിധ മേഖലകളിലെ ജീവനക്കാരും പ്രതിഷേധത്തിൽ ഭാഗമായി. 'ഐ മിസ് ബ്രീത്തിങ്' എന്ന ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയിരുന്നു സമരം.

ഡൽഹിയിൽ വായുനിലവാരം അത്യന്തം ഹാനികരമായി തുടരുന്നു. പല മേഖലകളിലും വായുഗുണനിലവാര സൂചിക 400 കടന്നു. 39 നിരീക്ഷണകേന്ദ്രങ്ങളിൽ 22ലും സൂചിക 400ന് മുകളിൽ. ഇൗ വായു ശ്വസിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവയ്‌ക്കുമെന്ന് ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. ദീപാവലിക്കുശേഷം കൂപ്പുകുത്തിയ വായു നിലവാരം ‘അതീവഹാനികരം’ എന്ന അവസ്ഥയിൽ തുടുരുകയാണ്.
ബിജെപിയുടെ ‘ഡബിൾ എൻജിൻ’ സർക്കാർ വായുനിലവാരം മെച്ചപ്പെടുത്താനുള്ള നടപടി സ്വീകരിക്കുന്നതിൽ ദയനീയ പരാജയമാണെന്ന വിമർശവും രൂക്ഷമാണ്. വായുനിലവാരം ഇത്രയും മോശമായിട്ടും പലസ്ഥലങ്ങളിലും ആളുകൾ പടക്കം പൊട്ടിക്കുന്നത് തുടരുകയാണ്.








0 comments