വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ദുരിതപ്പെയ്‌ത്ത്

ഗുവാഹത്തി
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയും വെള്ളക്കെട്ടും തുടരുന്നു. മഴക്കെടുതിയിൽ മരണം 36 ആയി. അസമിൽ 5.5 ലക്ഷം പേര്‍ ദുരിതബാധിതരായി. വെള്ളം കയറിയ പ്രദേശങ്ങളിൽ ജലനിലപ്പ് കുറയാത്തതിനാൽ ആളുകൾ ദുരിതാശ്വാസ ക്യാമ്പിൽ തുടരുകയാണ്. റോഡ്–- റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. 165 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടു ലക്ഷത്തോളം പേരുണ്ട്. ബ്രഹ്മപുത്ര, ബരാക്, കോപിലി നദികൾ കരകവിഞ്ഞു.
മിസോറാമിൽ പത്തുദിവസമായി തുടരുന്ന മഴയിൽ അഞ്ചുപേരാണ് മരിച്ചത്.
മണ്ണിടിച്ചിലിൽ 152 വീടുകൾ തകർന്നു. 198 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അവശ്യവസ്‌തുക്കളുമായി പുറപ്പെട്ട 100 ട്രക്കുകൾ സെർച്ചിപ്പ് ജില്ലയിൽ കുടുങ്ങി കിടക്കുകയാണ്.
അരുണാചൽ പ്രദേശിൽ ചുമരിടിഞ്ഞ് ഒരു തൊഴിലാളി മരിച്ചതോടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 11 ആയി. 51 റോഡുകൾ, 17 വൈദ്യുത തൂണുകൾ, 23 കുടിവെള്ള പൈപ്പ് ലൈൻ എന്നിവ തകർന്നു. . മണിപ്പുരിലും മേഘാലയയിലും സിക്കിമിലും സമാന സ്ഥിതിയാണ്.









0 comments