പ്രതിഷേധം ശക്തം; ഗ്യാനേഷ് കുമാറിനെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ. തുടർച്ചയായ നാലാം ദിവസവും സംഘടനകൾ ജന്തർ മന്തറിൽ പ്രതിഷേധവുമായി എത്തും. ഇന്നലെ സമരം നടത്തിയവരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കിയിരുന്നു.
അതേസമയം, ഗ്യാനേഷ് കുമാറിനെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് കമ്മീഷണർമാരുടെ അഭിപ്രായം പരിഗണിക്കാതെ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തുവെന്നതാണ് ഹർജിയിൽ ചൂണ്ടികാട്ടുന്നത്.
ഗ്യാനേഷ് കുമാറിനെതിരെ പ്രോസിക്യൂഷൻ നടപടിയെടുക്കണമെന്നും എസ്‌ഐആർ തീരുമാനങ്ങൾ റദ്ദാക്കണമെന്നും വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തതിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം നടത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ശൈൽദേന്ദ്ര മണി ത്രിപാഠിയും രാകേഷ് കുമാർ സിംഗുമാണ് ഹർജിക്കാർ.








0 comments