ഇടിമിന്നലേറ്റ് വിദ്യാർഥിക്ക് പരിക്ക്

പാലക്കാട് : വീടിനുള്ളിൽ ഇരിക്കുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ഇടിമിന്നലേറ്റ് പരിക്ക്. മണ്ണാർക്കാട് കോട്ടപ്പാടം ഭീമനാട് സ്വദേശി നിവേദിനിക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രിയാണ് സംഭവം. മിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ചുവരിൽ വിള്ളലുണ്ടായി. പൊള്ളലേറ്റ നിവേദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തു.








0 comments