Deshabhimani

പഞ്ചാബിൽ ട്രെയിനിന് തീപിടിച്ചു; അപകടമുണ്ടായത് കർമഭൂമി എക്സ്പ്രസിൽ, നിരവധി പേർക്ക് പരിക്ക്

train
വെബ് ഡെസ്ക്

Published on Nov 06, 2026, 03:11 PM | 1 min read

രാജ്പുര: പഞ്ചാബിലെ രാജ്പുരയ്ക്ക് സമീപം ട്രെയിനിൽ വൻ തീപിടിത്തം. സറായ് ബഞ്ചാരയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ നാല് കോച്ചുകളിലാണ് തീ പടർന്നുപിടിച്ചത്. അമൃത്സറില്‍ നിന്നും ന്യൂ ജല്‍പായ്ഗുരിയിലേക്ക് പോവുകയായിരുന്ന കർമഭൂമി എക്സ്പ്രസ് ട്രെയിനിലാണ് ( 12508 ) തീപിടിത്തമുണ്ടായത്. ലുധിയാന ജംഗ്ഷന് ശേഷമാണ് അപകടമുണ്ടായത്.


ഒരു കോച്ചിൽ നിന്ന് പുക ഉയരുകയും തുടർന്ന് നാല് കോച്ചുകളിലേക്ക് തീ പടരുകയും ചെയ്തു. തീയും കനത്ത പുകയും കണ്ട് യാത്രക്കാർ പരിഭ്രാന്തരായി ചിതറിയോടിയതിനെ തുടർന്ന് നിരവധിയാളുകൾക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരങ്ങൾ. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം, എന്നാൽ കൃത്യമായ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


വിവരം ലഭിച്ച ഉടൻ തന്നെ റെയിൽവേ ഉദ്യോഗസ്ഥരും ലോക്കൽ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി യാത്രക്കാരെ ഒഴിപ്പിക്കാനും തീയണയ്ക്കാനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആളപായവും നാശനഷ്ടങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. തീ നിയന്ത്രണവിധേയമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home