വിരലുകൾ മുറിച്ചുമാറ്റി; കൈത്തണ്ട വെട്ടിയെടുത്തു; യുവാവിനെ കൊലപ്പെടുത്തിയത് കുഞ്ഞുങ്ങളെ സാക്ഷിയാക്കി

മുംബൈ: മുംബൈയിൽ പ്രായപൂർത്തിയാകാത്ത മക്കളുടെ മുൻപിൽ വെച്ച് യുവാവിനെ കൊലപ്പെടുത്തി. ഓട്ടോറിക്ഷ ഡ്രൈവറായ സയ്യിദ് ഇമ്രാൻ ഷഫീഖി ആണ് കൊല്ലപ്പെട്ടത്. ഛത്രപതി സാംഭാജിനഗർ നഗരത്തിലെ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം.
പഴയ ബിസിനസ്സ് തർക്കത്തെത്തുടർന്നാണ് കൊലപാതകം. അക്രമികൾ സയ്യിദ് ഇമ്രാൻ ഷഫീഖിന്റെ വിരലുകൾ മുറിച്ചുമാറ്റുകയും കൈത്തണ്ട വെട്ടിയെടുക്കുകയുമായിരുന്നു. ഗ്യാസ് ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. നിലവിൽ സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.









0 comments