2025ന് മുൻപ് എത്തിയ മുസ്ലീങ്ങൾക്കൊഴികെ ഇന്ത്യയിൽ തുടരാമെന്ന് കേന്ദ്രം; പൗരത്വ നിയമത്തിൽ ഇളവ്

Image: Gemini AI
ന്യൂഡൽഹി: മതധ്രുവീകരണ ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽ പുതിയ ഇളവ്. 2024 ഡിസംബർ 31 വരെ ഇന്ത്യയിൽ എത്തിയ മുസ്ലിം ഇതര മതവിശ്വാസികൾക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ- വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് ഇത് ബാധകം.
2014വരെ ഇന്ത്യയിലെത്തിയവർക്കായിരുന്നു ഇതുവരെ പൗരത്വം നൽകിയത്. പുതിയ ഇളവ് പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുന്നവർക്ക് പാസ്പോർട്ടോ യാത്രരേഖകളോ ആവശ്യമില്ല.
2019 ഡിസംബറിലാണ് ശക്തമായ എതിർപ്പുകൾക്കിടയിലും പൗരത്വ ഭേദഗതി നിയമം കേന്ദ്രസർക്കാർ കൊണ്ടുവന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിയമപോരാട്ടങ്ങൾ ഉൾപ്പെടെ തുടരുകയാണ്.









0 comments