ഇവിഎം ബാലറ്റ് ; സ്ഥാനാർഥികളുടെ ഫോട്ടോ കളറാകും

ന്യൂഡൽഹി
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ നടപടികളുമായി തെരഞ്ഞെടുപ്പ് കമീഷൻ. ബിഹാർ തെരഞ്ഞെടുപ്പ് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നടപടികൾ പിന്നീട് രാജ്യവ്യാപകമാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാർ പട്‌നയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പല നടപടികളും ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്. അവശേഷിക്കുന്നവ വരുംദിവസങ്ങളിൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
• പോളിങ് സ്റ്റേഷനിൽ 1,200ൽ കൂടുതൽ വോട്ടർമാരെ അനുവദിക്കില്ല
• പോളിങ് ബൂത്തുകൾക്ക് പുറത്തുള്ള പ്രത്യേകകൗണ്ടറുകളിൽ മൊബൈൽ ഫോൺ സൂക്ഷിക്കാൻ സൗകര്യം
• പോളിങ് സ്റ്റേഷനുകളിൽ 100 ശതമാനം വെബ്‌കാസ്റ്റിങ്
• പോളിങ് സ്റ്റേഷനുകളുടെ 100 മീറ്റർ പരിധിയിൽ സ്ഥാനാർഥികളുടെ ബൂത്ത് അനുവദിക്കും
• ഇവിഎം ബാലറ്റ്‌പേപ്പറുകൾ കൂടുതൽ വായനാക്ഷമമാക്കും. പോളിങ് ബൂത്തിന്റെ നന്പറും വിലാസവും വലിയ അക്ഷരത്തിൽ അച്ചടിക്കും
• ഇവിഎം ബാലറ്റ് പേപ്പറിൽ സ്ഥാനാർഥികളുടെ കളർഫോട്ടോ അനുവദിക്കും
• വോട്ടർ ഇൻഫർമേഷൻ സ്ലിപ്പുകളിൽ (വിഐഎസ്) പോളിങ്ങ് ബൂത്തിന്റെ നന്പറും വിലാസവും വലിയ അക്ഷരങ്ങളിൽ അച്ചടിക്കും
• പോളിങ് ദിനത്തിൽ ഒരോ രണ്ടുമണിക്കൂറിലും വരണാധികാരികൾ ‘വൺസ്റ്റോപ്പ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം–ഇസിഐ നെറ്റ്’ മുഖേന വോട്ടെടുപ്പ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യും
• ഫോം 17 സിയിലെ വിവരങ്ങളും ഇവിഎം യൂണിറ്റിലെ വിവരങ്ങളും തമ്മിൽ വൈരുധ്യമുണ്ടായാൽ മുഴുവൻ വിവിപാറ്റ് സ്ലിപ്പും എണ്ണും
• തപാൽ ബാലറ്റുകൾ മുഴുവൻ എണ്ണിത്തീർന്നശേഷമേ അവസാനത്തെ രണ്ട് റൗണ്ട് ഇവിഎം/വിവിപാറ്റ് എണ്ണാൻ പാടുള്ളൂ
• തെരഞ്ഞെടുപ്പ് പൂർത്തിയായി ദിവസങ്ങൾക്കുകം പോളിങ് വിശദാംശങ്ങൾ അടങ്ങിയ ഡിജിറ്റൽ ഇൻഡെക്‌സ് കാർഡും റിപ്പോർട്ടും പുറത്തുവിടും
• ബൂത്തുതല ഉദ്യോഗസ്ഥർക്ക് തിരിച്ചറിയൽകാർഡ് നൽകും









0 comments