ad
Deshabhimani

എത്തിഹാദ് വിമാനത്തിൽ തീപിടുത്തമുണ്ടായിട്ടില്ല, സാങ്കേതിക തകരാർ മാത്രം; വിശദീകരണവുമായി അധികൃതർ

eathihad

Photo Credit: Social Media

വെബ് ഡെസ്ക്

Published on May 13, 2026, 07:10 AM | 1 min read

ചെ​​​​​ന്നൈ: ചെന്നൈയിൽ നിന്ന് അബുദാബിയിലേക്ക് പോകാനിരുന്ന എത്തിഹാദ് എയർവേയ്‌സ് വിമാനത്തിന് തീപിടിച്ചെന്ന വാർത്തകൾ വിമാനക്കമ്പനി നിഷേധിച്ചു.


ഇന്നലെ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് വിമാനത്തിന്റെ ഇടതുവശത്ത് തീപിടുത്തമുണ്ടായതായി വിമാനത്താവള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കമ്പനി രംഗത്തെത്തിയത്.


വിമാനത്തിനുണ്ടായത് ചെറിയൊരു സാങ്കേതിക പ്രശ്‌നം മാത്രമാണെന്നും തീപിടുത്തമുണ്ടായിട്ടില്ലെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. തകരാർ പരിഹരിച്ച ശേഷം വിമാനം യാത്ര തുടരുമെന്നും അധികൃതർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home