എഞ്ചിൻ കേട് വരുമോ; എഥനോൾ കലര്‍ത്തൽ പരീക്ഷണ ഫലം അടുത്ത വര്‍ഷം പരസ്യമാക്കാമെന്ന് സര്‍ക്കാര്‍ കോടതിയിൽ

ന്യൂഡൽഹി: രാജ്യത്ത് പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന E20 പദ്ധതി വിജയകരമായ പരീക്ഷണഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിൽ. ഇതിന്റെ കൃത്യമായ ഫലങ്ങൾ അടുത്ത വർഷത്തോടെ പൂർണ്ണമായി വ്യക്തമാകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
എഥനോൾ മിശ്രണം പഴയ വാഹനങ്ങളുടെ എഞ്ചിനുകളെ തകരാറിലാക്കുമെന്ന ആശങ്കകൾക്കിടെയാണ് സർക്കാർ വിശദീകരണം. കാര്‍ഷിക ഭക്ഷ്യമേഖലയിലും ഇത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയും തുടരുകയാണ്. ഇതിനകം തന്നെ വിവിധ സംസ്ഥാനങ്ങളിൽ ക്ഷീര കര്‍ഷകര്‍ സമരം തുടങ്ങിയിട്ടുണ്ട്.
Related News
ഇ-30 നാലുവര്‍ഷത്തിനകം
എഥനോൾ നയം സംബന്ധിച്ച് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് സമർപ്പിച്ച ഒരു ഹർജി പരിഗണിക്കവെ, അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയാണ് സുപ്രീം കോടതിയിൽ സർക്കാരിന്റെ വാദങ്ങൾ വിശദീകരിച്ചത്. 20% എഥനോൾ മിശ്രിതം എന്നത് കേന്ദ്ര സർക്കാരിന്റെ ഉറച്ച നയപരമായ തീരുമാനമാണെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നും വ്യക്തമാക്കി. ആവശ്യത്തിനനുസരിച്ച് കമ്പനികൾക്ക് നൽകുന്ന എഥനോളിന്റെ അളവിൽ മാത്രമായിരിക്കും മാറ്റം വരിക.
നിലവിലെ E20 പദ്ധതിയുമായി മുന്നോട്ട് പോകുന്ന സർക്കാർ, വരും വർഷങ്ങളിൽ ഇതിന്റെ അളവ് വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 2030-ഓടെ പെട്രോളിലെ എഥനോൾ മിശ്രിതം 30 ശതമാനമായി (E30) ഉയർത്തുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യം.
ഈ കലര്‍പ്പ് ഇന്ധനക്ഷമത കുറയ്ക്കുമെന്നും എഞ്ചിനുകൾക്ക് ഘടനാപരമായ കേടുപാടുകൾ വരുത്തുമെന്നും വാഹന ഉപഭോക്താക്കൾ ആശങ്കപ്പെടുന്നുണ്ട്. ആശങ്കകൾക്ക് കൃത്യമായ ശാസ്ത്രീയ തെളിവുകളില്ലെന്ന് സർക്കാർ അവകാശപ്പെടുന്നു. എന്നാൽ ആശങ്കകൾക്ക് എതിരെയുള്ള തെളിവുകളും ഹാജരാക്കിയിട്ടില്ല. ഇത് ഒരു വര്‍ഷത്തിനകം പറയാം എന്നാണ് വിശദീകരണം. അമേരിക്ക, ബ്രസീൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇത് വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട് എന്നാണ് മറ്റൊരു വാദം.
ഫലം പിന്നെ പറയാമെന്ന്,
കലര്‍പ്പ് നേരത്തെ തുടങ്ങി
ഇന്ത്യ അഞ്ച് വർഷം മുൻപേ തന്നെ പെട്രോളിൽ 20% എഥനോൾ മിശ്രിതം ചേർക്കുക എന്ന ലക്ഷ്യം കൈവരിച്ചിരുന്നു. ഇതുവഴി ക്രൂഡ് ഓയിൽ ഇറക്കുമതി കുറച്ചതിലൂടെ 1.4 ലക്ഷം കോടിയിലധികം രൂപയടെ വിദേശനാണ്യം ലാഭിക്കാൻ കഴിഞ്ഞതായി സര്‍ക്കാര്‍ തന്നെ പറയുന്നു.











0 comments