ad
Deshabhimani

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജലക്ഷാമം രൂക്ഷം; പകർച്ചവ്യാധി ദുരിതത്തിൽ രോഗികളും കൂട്ടിരിപ്പുകാരും

Medical college.jpg
വെബ് ഡെസ്ക്

Published on Jun 30, 2026, 04:00 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിൽ എത്തുന്ന നൂറുകണക്കിന് രോഗികളാണ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലയുന്നത്.


കഴിഞ്ഞ രണ്ട് ദിവസമായി മെഡിക്കൽ കോളേജിലെയും പരിസരത്തെയും പല വാർഡുകളിലും കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയാണെന്ന് രോഗികളും കൂട്ടിരിപ്പുകാരും പരാതിപ്പെടുന്നു. പനിയും മറ്റ് പകർച്ചവ്യാധികളും ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ വാർഡുകളെല്ലാം കവിഞ്ഞൊഴുകുകയാണ്.


പല വാർഡുകളിലും നിലത്തിരിക്കാൻ പോലും ഇടമില്ലാത്തത്ര തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടയിലാണ് കടുത്ത ജലക്ഷാമം കൂടി ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നത്. ശുചിമുറികളിലടക്കം വെള്ളമില്ലാത്തത് രോഗികളായെത്തുന്നവരെയും അവരെ പരിചരിക്കുന്നവരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നുണ്ട്.


സംസ്ഥാനത്തെ ആരോഗ്യരംഗം നേരിടുന്ന ഗുരുതരമായ വീഴ്ചകളിലേക്കാണ് മെഡിക്കൽ കോളേജിലെ ഈ ദയനീയ അവസ്ഥ വിരൽ ചൂണ്ടുന്നത്. അടിയന്തരമായി അധികൃതർ ഇടപെട്ട് ജലക്ഷാമത്തിന് പരിഹാരം കാണണമെന്നും വാർഡുകളിലെ തിരക്ക് നിയന്ത്രിക്കാൻ ബദൽ സംവിധാനങ്ങൾ ഒരുക്കണമെന്നുമാണ് രോഗികളുടെയും പൊതുജനങ്ങളുടെയും ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home