ad
Deshabhimani

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തിൽ ബിജെപി സീൽ; ക്ലറിക്കൽ പിഴവെന്ന് വിശദീകരണം, പ്രതിഷേധം ശക്തം

BJP Seal.jpg
വെബ് ഡെസ്ക്

Published on Mar 23, 2026, 06:49 PM | 1 min read

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. കത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീൽ വന്നത് വെറും 'ക്ലറിക്കൽ പിഴവ്' മാത്രമാണെന്നാണ് കമ്മീഷന്റെ വാദം.


അശ്രദ്ധ മൂലമാണ് ഇത് സംഭവിച്ചതെന്നും പിഴവ് ശ്രദ്ധയിൽപ്പെട്ട ഉടൻ നിർദ്ദേശങ്ങൾ പിൻവലിച്ചതായും ഓഫീസർ അറിയിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന് എടുത്ത് പെരുമാറാവുന്ന തരത്തിൽ ബിജെപിയുടെ സീൽ ലഭ്യമായതിൽ അന്തർധാര എന്താണെന്ന് ചോദിച്ച് പ്രതിഷേധം ശക്തമാണ്.


ഈ മാസം 22-ന് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച ഇമെയിൽ സന്ദേശത്തിലാണ് വിവാദമായ സീൽ ഉൾപ്പെട്ടത്. 2019-ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള കമ്മീഷന്റെ ഔദ്യോഗിക രേഖയിലാണ് കമ്മീഷൻ്റെ സീലിന് പകരം ബിജെപി കേരള ഘടകത്തിന്റെ സീൽ പതിപ്പിച്ചത്.


ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണ് ഈ നടപടിയെന്ന് ചൂണ്ടിക്കാട്ടി സിപിഐ എം രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നും തെറ്റായ രേഖകൾ പ്രചരിപ്പിക്കരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു.


എന്നാൽ, കമ്മീഷന്റെ ഓഫീസിൽ ബിജെപിയുടെ സീൽ എങ്ങനെ എത്തിയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ബിജെപിക്ക് കമ്മീഷൻ വഴിവിട്ട സഹായം നൽകുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home